Latest News

സ്ത്രീധനം കൊടുത്തില്ല; ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍

താനെ: മഹാരാഷ്ട്ര താനെയില്‍ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സകീനയുടെ പരാതിയില്‍ ഭര്‍ത്താവ് ആമിര്‍ മുക്താറിനും ഭര്‍തൃ മാതാവിനും സഹോദരനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാഹ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായി യുവതി പരാതിപ്പെട്ടു. സകീനയ്ക്ക് ഒരു ജോലി ലഭിക്കുകയും കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഭര്‍തൃ മാതാവിനോട് പറഞ്ഞു. പ്രസവ ആവശ്യത്തിനായി തന്റെ വീട്ടില്‍ പോയതോടെ കാര്യങ്ങള്‍ പഴയ പടിയായി. പ്രസവ ശേഷം തിരിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ തയ്യാറായില്ലെന്ന് സകീന  പറഞ്ഞു. പരസ്പരം വേര്‍പിരിയാമെന്ന് ആമിര്‍ പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top