കുഞ്ചാക്കോ ബോബന് മിഥുന് മാനുവല്‍ തോമസ് കൂട്ടുക്കെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്.
കുഞ്ചാക്കോ ബോബന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടുംപുറത്ത് അച്യുതന് ശേഷം കുഞ്ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. തിരക്കഥ മിഥുന് മാനുവല്‍ തന്നെയാണ്.
ഉണ്ണി മായ, ഷറഫുദ്ധീന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന് ശ്യാമാണ്. ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.