വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നന്പാ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന് ആണ്. യാസിന് നിസാറും, ഹരിചരനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകന്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക. മല്ലിക സുകുമാരന്‍, ജോയ് മാത്യു, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.