അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി നല്‍കണം. ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മിക്കാന്‍ കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്സുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുക.
ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നു
By
June 20, 2019 5:24 pm