ചെന്നൈ: ശ്രീലങ്കന്‍ സ്വദേശികളായ 65 തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി. പൗരത്വത്തിന് വേണ്ടി പുതിയ അപേക്ഷ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. വൈകാതെ ഇവരുടെ അപേക്ഷ പരിഗണിച്ച് പൗരത്വം നല്‍കണമെന്ന് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
സാധുവായ രേഖകളില്ലാതെയാണ് പരാതിക്കാര്‍ ഇന്ത്യയിലെത്തിയതെന്നും, അനധികൃത കുടിയേറ്റക്കാരായ ഇവരെ പൗരന്മാരായി കണക്കാക്കാനാവില്ലെന്നുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെളിപ്പെടുത്തിയത്. കൊളോണിയല്‍ കാലത്ത് ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലാളികളായി പോയവരാണ് തങ്ങളെന്നും ആത്മരക്ഷ തേടിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് പരാതിക്കാര്‍ കോടതിയില്‍ പ്രതികരിച്ചത്.