Latest News

ക്ലാസില്‍ 10 മിനിറ്റ് താമസിച്ചെത്തി; വിദ്യാര്‍ത്ഥികള്‍ക്ക് ചൂരല്‍കൊണ്ട് അധ്യാപകന്റെ ക്രൂരമര്‍ദനം

ശ്രീനഗര്‍: ക്ലാസില്‍ 10 മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ട് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഗുജ്ജാര്‍-ബേക്കര്‍വാള്‍ ഹോസ്റ്റല്‍ ക്ലാസ് മുറിയിലാണ് സംഭവം. താമസിച്ചെത്തിയതിന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ തലകുനിഞ്ഞ് നിര്‍ത്തിയാണ് തല്ലിയത്. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായി ചൈല്‍ഡ് ലൈന്‍ വിഭാഗം കോര്‍ഡിനേറ്റര്‍ പറഞ്ഞു. അധ്യാപകനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടി എടുക്കുമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top