പോയ വര്‍ഷം 70 ദശലക്ഷം മനുഷ്യര്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഴു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കു കൂടിയാണിത്. സിറിയ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹവും ശക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിര്‍ബന്ധിതമായി പുറന്തള്ളപ്പെട്ട മനുഷ്യരില്‍ പകുതിയും കുട്ടികളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാഷട്രീയ, സൈനിക ഏറ്റുമുട്ടലുകള്‍ക്കിടയില്‍ പുറത്താക്കപ്പെടുന്ന മനുഷ്യര്‍ക്ക് തുണയാകാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്ക് സാധിക്കാതെ പോയെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ലോക അഭയാര്‍ഥി ദിനാചാരണത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്