തിരുവനന്തപുരം:സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല . സാധാരണക്കാര്‍ക്ക് വാങ്ങാനാകാത്ത വിധത്തില്‍ മീന്‍ വില കുതിച്ചുയരുന്നു . ട്രോളിംഗ് നിരോധനം വന്നതോടെയാണ് മീന്‍വില കുതിച്ച് ഉയര്‍ന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിക്ക് കിലോയ്ക്ക് 500 രൂപ വരെ വില ആയിരുന്നു. ട്രോളിംഗ് വരുന്നതിന് മുമ്പ് കിലോയ്ക്ക് 160 രൂപയായിരുന്നു മത്തിയുടെ വില. നിലവില്‍ നെയ്യ്മീനിന് കിലോയ്ക്ക് 1200 രൂപയും നാടന്‍ കരിമീനിന് 600 രൂപയുമാണ് വില. രണ്ടാഴ്ചക്കിടയില്‍ മീനിന് കിലോയ്ക്ക് 150 മുതല്‍ 250 രൂപ വരെയാണ് വര്‍ദ്ധിച്ചത്.
സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല;വില കുതിച്ചുയരുന്നു
By
June 20, 2019 10:57 am