Entertainment

ഓര്‍മ്മകള്‍ വേണം…! നാന്‍ പെറ്റ മകനിലെ പുതിയ വീഡിയോ ഗാനം

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ”ഓര്‍മ്മകള്‍ വേണം” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.  റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. നന്ദു കര്‍ത്ത ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ഥ് ശിവ, മുത്തുമണി, സീമ ജി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സജി. എസ്. പാലമേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനോണ്‍ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ പിജിയാണ് നിര്‍മ്മാണം. ചിത്രം ജൂണ്‍ 21-ന് പ്രദര്‍ശനത്തിന് എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top