സാമന്തയും നാഗ ചൈതന്യയും 2017ല്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയപ്പോള് മുതല്‍ സാമന്തയുടെ അഭിനയ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമയ്ക്കകത്തും പുറത്തും സജീവമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് മുതല്‍ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നത് കുറഞ്ഞു എന്നാണ് സാമന്തയുടെ വെളിപ്പെടുത്തല്‍.
‘വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷെ രംഗസ്ഥലം മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കും എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അതുകൊണ്ടു തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല,’ സാമന്ത പറഞ്ഞു.