യുവാക്കള്‍ക്ക് ഹരം പകരാന്‍ സാമന്തയുടെ ദ കര്‍മ തീം ഡാന്‍സ്. സ്ടൈലിഷ് ലുക്കില്‍ ചടുലനൃത്തവുമായി സാമന്ത എത്തുന്നു.
ഒരു ത്രില്ലര്‍ മൂവിയുടെ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ കഴിയുന്ന ഗാനമായതിനാല്‍ ആസ്വാദകരെ ഗാനമേറെ ആകര്‍ഷിച്ചിരിക്കുകയാണ്. ഗാനത്തിന്റെ കൊറിയോഗ്രഫിയും ആവേശം കൊളളിക്കുന്ന ഒന്നാണ്. ദില്‍ ആന്താ ആഥീരേ എന്ന തെലുങ്കു സോങ്ങിലൂടെ പ്രശസ്തനായ യശ്വന്താണ് ഗാനരംഗത്തിന്റെ കൊറിയോഗ്രഫര്‍. യൂട്യൂബില്‍ ഇതിനോടകം 24 ലക്ഷത്തിലധികം പേരാണ് സാമന്തയുടെ കര്‍മാ തീം ഡാന്‍സ് രംഗങ്ങള്‍ കണ്ടത്.
പവന്‍കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന യു ടേണ്‍ എന്ന തെലുങ്കുചിത്രത്തിലെ തീം സോങ്ങാണിത്. ശ്രീസായി കിരണിന്റെ വരികള്‍ക്ക് ‘വൈ ദിസ് കൊലവെറി ഡി’ ഹിറ്റ് ഗാനമൊരുക്കിയ അനിരുദ്ധ് രവിചന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഗാനം പാടിയിരിക്കുന്നതും. ചിത്രത്തില്‍ ആദി പിനിസെറ്റി, രാഹുല്‍ രവീന്ദ്രന്, ഭൂമിക ചൗള എന്നിവരും അണിനിരക്കുന്നുണ്ട്. യൂ ടേണ്‍ എന്ന പേരില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ്,തെലുങ്കു റിമേക്കാണ് തിയ്യറ്ററിലൊരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 13 ന് തിയ്യറ്ററുകളിലെത്തും.