തെന്നിന്ത്യയിലെ മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രമായി അമല പോള്‍. ‘ആടൈ’ എന്ന ചിത്രത്തിന്റെ ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.
ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ആടൈയിലേത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.