ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ‘വ്യാജ വാര്‍ത്ത’ പോസ്റ്റ് ചെയ്തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 26 മുതല്‍ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്പില് ഇന്നലെയാണ് പൊലീസ് അനുപം പോളിനെ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിക്ക് മുന്പില് ഹാജരാക്കും.