ഒന്നേകാല്വയസ്സുള്ള കുട്ടിയെ അയല്‍വീട്ടില്‍ ഏല്‍പ്പിച്ച് ടിക് ടോക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ് ബാലനീതിനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം ഇവര്‍ പോയത്. താന്‍ വിവാഹിതയാണെന്നതോ കുഞ്ഞുണ്ടെന്നോ യുവതി ഇയാളെ അറിയിച്ചിരുന്നില്ല. യുവതിയുടെ സഹോദരന് നല്കിയ പരാതിയിലാണ് ഞായറാഴ്ച വൈകീട്ടോടെ ഇരുവരെയും എസ്.ഐ.മാരായ അബ്ദുള്‍ഹക്കീം, നവീന്‍ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.