Kerala

ദുബായില്‍ മലയാളി ബാലന്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു


ദുബായ്: മലയാളി വിദ്യാര്‍ഥി ദുബായില്‍ വച്ച് ശ്വാസം മുട്ടി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഫസീലസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന ആറു വയസുകാരനാണ് ശ്വാസം മുട്ടി മരിച്ചത്. മദ്രസയിലെ ബസിലാണ് കുട്ടി ശ്വാസം മുട്ടി മരിച്ചത്. ദുബൈ അല്‍ഖൂസ് അല്‍ മനാര്‍ മദ്രസയില്‍ പഠിക്കുന്ന കുട്ടി ബസില്‍ ക്ലാസിലേക്ക് പോയതാണ്. മറ്റു കുട്ടികളെല്ലാം ബസില്‍ നിന്ന് ഇറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഉറക്കമായിരുന്നു.

ദുബായ് അല്‍ഖൂസിലുള്ള അല്‍മനാര്‍ സെന്ററില്‍ വാരാന്ത്യദിനത്തില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയതായിരുന്നു. ബസ്സില്‍നിന്നു കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഇറങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍ ബസ് ലോക്ക് ചെയ്തതു കാരണമാണ് കുട്ടി ബസ്സില്‍ കുടുങ്ങിയത്. കുട്ടി അകത്ത് ഉറങ്ങുന്നത് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top