ട്രോളുകള്‍ മൂലം ജീവിതം മടുത്തുവെന്ന് വിവാദ സ്വാമി വൈരാഗ്യാനന്ദ്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് പരാജയപ്പെട്ടാല്‍ താന്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലം പ്രതികൂലമായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് മരിക്കാത്തതെന്ന ചോദ്യം ഉന്നയിച്ച് സ്വാമിക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഇത് കാരണമായി ചൂണ്ടിക്കാണിച്ച് തനിക്ക് ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി ഭോപ്പാല്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് വൈരാഗ്യാനന്ദ്.
കളിയാക്കിയുള്ള ട്രോളുകള്‍ കാരണം ജീവിക്കാന്‍ പറ്റുന്നില്ല; മരിക്കാന്‍ അനുവദിക്കണമെന്ന് സ്വാമി വൈരാഗ്യാനന്ദ്
By
June 16, 2019 10:20 am