Latest News

മാമ്പഴത്തിന് അമിത് ഷാ എന്ന് പേരിട്ട് കര്‍ഷകന്‍


മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരു നല്‍കി കര്‍ഷകന്‍. ബിജെപി ദേശീയ അധ്യക്ഷനോടുള്ള കടുത്ത ആരാധനയാണ് പുതിയ ഇനം മാമ്പഴത്തിന് ഷാ എന്ന് പേരിടാന്‍ കാരണമായത്. കൊല്‍ക്കത്തയിലെയും ലക്‌നൗവിലെയും തനത് മാവുകളുടെ ക്രോസില്‍ നിന്നാണ് ഏറെ രുചികരമായ ‘ഷാ’ മാങ്ങ ഇദ്ദേഹം വിളയിച്ചത്. മാമ്പഴ കൃഷിയിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ആളാണ് ഈ കര്‍ഷകന്‍. ‘മാംഗോ മാന്‍’ എന്നറിയപ്പെടുന്ന ഹാജി ഖലിമുള്ളയാണ് ഈ വേറിട്ട സ്‌നേഹം പ്രകടമാക്കിയത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top