വിതുര പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍.ഹൈദരാബാദില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.കേസില്‍ ജാമ്യത്തിലിറങ്ങിയ സുരേഷ് 2014 മുതല്‍ ഒളിവിലായിരുന്നു.കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്. 1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു.
വിതുര പെണ്‍വാണിഭക്കേസ് ഒന്നാം പ്രതി സുരേഷ് പിടിയില്‍
By
June 15, 2019 2:42 pm