Kerala

നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നെടുമ്പാശ്ശേരിയില്‍ നിന്ന് പകല്‍ സര്‍വ്വീസില്ല


കൊച്ചി: നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസ് ഉണ്ടാകില്ല. നവീകരണത്തിനായി നവംബര്‍ 6 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വ്വീസ് ഉണ്ടാകില്ല. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മ്മിക്കുന്ന ജോലികളാണു നടത്തുന്നത്.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്കും വരുന്നുണ്ട്. വിമാനക്കമ്പനികളോട് സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top