ബാര്‍മര്‍: വിവാഹിതയായ 21കാരിയെയും കാമുകനെയും വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബാര്‍മറിലുള്ള ശ്മശാനത്തിന് സമീപമാണ് അഞ്ജു സത്താര്‍, ശങ്കര്‍ ചൗധരി എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ഇരുവരുടെയും സന്ദേശം സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പൊലീസ് അറിയിച്ചു.അവരുടെ ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് പ്രണയപരാജയം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ഓഡിയോ സന്ദേശം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു
സമീപത്ത് നിന്ന് രണ്ട് നാടന്‍ തോക്കുകളും ലഭിച്ചു. ഇതുപയോഗിച്ച് ഇരുവരും സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.