Kerala

കൊച്ചി വിമാനത്താവളത്തില്‍ പറക്കാനല്ല, കറങ്ങാന്‍ വാനരനെത്തി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിസിടിവിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ വാനരനെ കണ്ട് പകച്ചുപോയി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സന്ദര്‍ശക ഏരിയായില്‍ കുരങ്ങിനെ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലിഫ്റ്റിന്റെ ഷാഫ്റ്റ് ഏരിയായില്‍ ഇവനെ കണ്ടെത്തി. എന്നാല്‍ ഏറെ താഴ്ചയുള്ള ഈ സ്ഥലത്ത് നിന്ന് കുരങ്ങിനെ പിടിക്കാന്‍ കഴിയില്ല. പ്രളയത്തില്‍പ്പെട്ട ഒട്ടേറെ കുരങ്ങുകള്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതില്‍പ്പെട്ട കുരങ്ങായിരിക്കും വിമാനത്താവളത്തില്‍ നിന്ന് പോവാതെ സുഖമായി കഴിയുന്നത്.

യാത്രക്കാര്‍ക്കും വിമാനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന വാനരനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തിനുള്ളില്‍
കുരങ്ങ് കയറിയാല്‍ എന്തും സംഭവിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top