Latest News

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി; ഉടന്‍ ചര്‍ച്ച നടത്താനാവില്ലെന്ന് മോദി


ബിഷ്‌കെക്: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബിഷ്‌കെക് ഉച്ചകോടിക്കിടെയാണ് ഇമ്രാന്‍ ഖാന്‍ വീണ്ടും ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തെങ്കിലും പരസ്പരം സംസാരിക്കാന്‍ തയ്യാറായില്ല.

രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായം നിര്‍ത്താതെ ചര്‍ച്ച നടത്താനാവില്ലെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.ഉടന്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് മോദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top