ബെംഗളുരു: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ 100 ലേറെ ജോലിക്കാര്‍ കോടീശ്വരന്മാരായി. ഇവര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ ലഭിച്ചത് ഒരു കോടി രൂപയിലേറെ.
201617 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികള്‍. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എന്‍ജി സുബ്രഹ്മണ്യന്. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കര്‍ എന്നിവരെ ഉള്‍പ്പെടുത്താതെയാണിത്. ഇന്‍ഫോസിസിലാണെങ്കില്‍ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉള്‍പ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്.