Entertainment

പ്രഭാസ് നായകനായ സാഹോയുടെ കിടിലന്‍ ടീസര്‍

ബാഹുലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയുടെ ടീസര്‍ പുറത്തിറങ്ങി. പ്രഭാസിന്റെ പ്രകടനം തന്നെയാണ് ടീസറില്‍ മുഖ്യ ആകര്‍ഷണം. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് നായിക.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തിയേറ്ററുകളിലെത്തും. തെലുങ്ക് പതിപ്പിനൊപ്പം തമിഴ്,മലയാളം,ഹിന്ദി ഭാഷകളിലും സാഹോ റിലീസ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top