ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) ഓഹരി വില ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് നിലയിലെത്തി. ടിസിഎസിന്റെ ഓഹരിവില 2.9 ശതമാനം വര്‍ദ്ധിച്ച് ഇന്ന് 1928.2 രൂപ എന്ന നിലയിലാണ് കാലത്ത് വ്യാപാരം നടക്കുന്നത്.
ഇന്നലെ വിപണിയില്‍ വ്യാപാരമവസാനിച്ചശേഷം കമ്പനി പുറത്തുവിട്ട ആദ്യപാദഫലമനുസരിച്ച് 7362 കോടി രൂപയുടെ അറ്റാദായം ടിസിഎസ് നേടിയിരുന്നു. ഇതുമൂലമാണ് ടിസിഎസിന്റെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വ്യാപാരം നടക്കുന്നത്.