Latest News

രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ ഇടിവ്


ജി എസ് ടിയും നോട്ടു നിരോധനമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ ഇടിവ്. സംരംഭകനും യോഗ ഗുരുവുമായ രാംദേവ് വന്‍ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങള്‍ വിലയിരുത്തുന്നു. 2018 മാര്‍ച്ചില്‍ 20000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിയുമെന്നും ഇതോടെ കച്ചവടം ഇരട്ടിയാകുമെന്നും രാംദേവ് പ്രവചിച്ചിരുന്നു. 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചയിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് നടന്നതെന്നാണ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top