ന്യൂഡല്‍ഹി: മദ്രസകളില്‍ ഗോഡ്സെയെയോ പ്രജ്ഞാസിംഗ് ഠാക്കൂറിനെയോ വളര്‍ത്തുന്നില്ലെന്നു സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്. രാജ്യത്തെ മദ്രസകളെ ആധുനികവത്കരിക്കുമെന്നും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാഥൂറാം ഗോഡ്സെയുടെ സ്വഭാവമുള്ളവരെയോ, പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ വ്യക്തിത്വമുള്ളവരെയോ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ല. നാഥുറാം ഗോഡ്സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കണം. ഭീകരവാദ കുറ്റം ചുമത്തിയവര്‍ക്ക് ബഹുമതി നല്‍കില്ലെന്നും തീരുമാനിക്കണം- അസംഖാന് പറഞ്ഞു.