Kerala

നേരറിയാന്‍ ശശി തരൂര്‍; എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശശി തരൂര്‍ അന്വേഷിക്കും


തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് കെ.വി.തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ അംഗങ്ങള്‍. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി സമിതി കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top