Breaking News

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത എഴുപേർക്ക് കോവിഡ്; കൂടുതൽ പേർക്ക് രോഗലക്ഷണം ; വയനാട് തവിഞ്ഞാലിൽ ആശങ്ക

കൽപ്പറ്റ: വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ കോവിഡ് ആശങ്ക. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മരണനാന്തരചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്

ജൂലൈ 19- നായിരുന്നു സംസ്കാര ചടങ്ങ്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.

സുൽത്താൻ ബത്തേരിയിലെ ഒരു ഹോൾസെയിൽ കടയിലെ ജീവനക്കാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കടയിൽനിന്നുള്ള ഒരാളും മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top