Latest News

മാലിയില്‍ വംശീയാക്രമണം; മരിച്ചവരുടെ എണ്ണം 95 ആയി

ആഫ്രിക്ക: ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മൊപ്റ്റി മേഖലയിലെ സൊബേന്‍-കോവ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

ഡോഗോണ്‍ വംശജരും ഫുനാലികളും തമ്മില്‍ കടുത്ത ശത്രുത നിലവിലുണ്ട്. ഫുനാലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഫുനാലികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. രാത്രിയുടെ മറവില്‍ വീടുകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്.

ഇനിയും ആക്രമണമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അവശേഷിച്ചവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മാലി സര്‍ക്കാറുമായി സഹകരിച്ച് യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top