Film News

നടി ശരണ്യയ്ക്ക് ഏഴാമതും ട്യൂമര്‍; സര്‍ജറിക്ക് ഒരുങ്ങി താരം

ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സിനിമാ-സീരിയല്‍ നടി ശരണ്യ ശശി ഏഴാമത്തെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്ബത്തികമായി സഹായിക്കണമെന്നും നടിയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം.

ശരണ്യയുടെ ജീവിതം ഒരു പാഠമാണ്! സന്മനസുള്ളവർ സഹായിക്കാണം!State bank of indiaSHARANYA K SA/C- 20052131013IFSC-SBIN0007898Branch- nanthancode

Posted by Smart Pix Media on Sunday, 9 June 2019

‘പല കലാകാരന്മാര്‍ക്കും അവരുടെ താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാന്‍ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’-സൂരജ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top