ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥിനെതിരെ നവ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിന് പത്രപ്രവര്ത്തകന് പ്രശാന്ത് കാനോജിയയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രശാന്തിന്റെ ഭാര്യ ജെഗിഷ് അറോറ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു.
ഭര്‍ത്താവിന്റെ മോചനം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് കോടതി നാളെ പരിഗണിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താനുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ പ്രശാന്ത്
ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.