Entertainment

വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് ആഞ്ചലീന ജോളി; അതീവ സന്തോഷത്തില്‍ അഭയാര്‍ഥികള്‍

സാമൂഹ്യ പ്രവര്‍ത്തകയും, ഹോളിവുഡ് നടിയുമായ ആഞ്ചലീന ജോളി വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു. ആഞ്ചലീന വന്നതില്‍ അതീവ സന്തോഷത്തിലാണ് അഭയാര്‍ഥികള്‍. കുട്ടികളോടൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും അവരില്‍ ഒരാളായി മാറി ഹോളിവുഡ് നായിക. യു.എന്‍ അഭയാര്‍ഥി കമ്മീഷന്റെ പ്രതിനിധിയായാണ് ആഞ്ചലീന എത്തിയത്. തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും ജന്മനാട്ടിലേക്ക് മടങ്ങിപോകാന്‍ കഴിയാത്തതിന്റെ നിരാശയും അവര്‍ പങ്കുവെച്ചു.

 

നാലു ദശലക്ഷം അഭയാര്‍ഥികളാണ് സ്വന്തം നാടുകളില്‍ നിന്ന് കുടിയേറിയിരിക്കുന്നത്. താന്‍ അഭിനയിച്ച ഗേള്‍ ഇന്റര്‍പ്രേറ്റഡ് എന്ന സിനിമയില്‍ അഭയാര്‍ഥികള്‍ക്ക്  സമാനമായ  ജീവിതകഥയായിരുന്നുവെന്നും അതുകൊണ്ട് ഇവരുടെ വേദന തനിക്ക് മനസിലാകുമെന്നും ആഞ്ചലീന പറഞ്ഞു. അഭയാര്‍ഥി ക്യാമ്പിലെ ദുരിതങ്ങള്‍ അധികൃതരിലേക്ക് എത്തിക്കുമെന്നും നടി അവര്‍ക്ക് ഉറപ്പു നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top