ദിലീപിനെ നായകനാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ ടീസര്‍ പുറത്തിറങ്ങി. ഒരു കിടിലന്‍ കുടുംബ ചിത്രമാണ് ശുഭരാത്രിയെന്ന സൂചന നല്കി കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്.
നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന് ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രഹാം, കെപിഎസി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അരോമ മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്.