ലണ്ടന്‍: ഒറ്റ എപ്പിസോഡ് കൊണ്ട് റേറ്റിങ് റെക്കോര്‍ഡുകളെ തിരുത്തിയ ടെലിവിഷന്‍ സീരീസ്, അമാനുഷിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ സയന്‍സ് ഫിക്ഷന്‍, നിരവധി പ്രത്യേകതകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ടെലിവിഷന്‍ സീരീസാണ് ഡിസി യൂണിവേഴ്സിന്റെ ‘സ്വാമ്പ് തിങ്’. എന്നാല്‍ ആദ്യ എപ്പിസോഡിന് ശേഷം സീരീസിന്റെ പ്രദര്‍ശനം അവസാനിപ്പിക്കുകയാണ് എന്ന വാര്‍ത്ത പങ്കുവെച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഡിസി യൂണിവേഴ്സ്.
ഒരു എപ്പിസോഡ് കൊണ്ടുതന്നെ ഹിറ്റായ ടെലിവിഷന്‍ പരിപാടിയാണ് ‘സ്വാമ്പ് തിങ്’. സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിലവാരം വിലയിരുത്തുന്ന അമേരിക്കന്‍ വെബ്സൈറ്റായ റോട്ടണ് ടൊമാറ്റോസില്‍ 92% ആയിരുന്നു ‘സ്വാമ്പ് തിങി’ന്റെ ഒറ്റ എപ്പിസോഡിന് ലഭിച്ച റേറ്റിങ്.