മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പരിശീലകനെ വെട്ടിക്കൊന്നു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്‍വാറാണ് കൊല്ലപ്പെട്ടത. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം. രാകേഷും പെണ്‍സുഹൃത്തും നോര്‍ത്ത് ഈസ്റ്റ് മുംബൈയിലെ മഹാവീര്‍ പെട്രോള്‍ പമ്പിന് സമീപത്തെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അജ്ഞാതരായ മൂന്ന് പേരാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ വെട്ടിക്കൊന്നു
By
June 7, 2019 5:23 pm