ജോണി ഇംഗ്ലീഷ് സ്ട്രൈക്ക്സ് എഗെയ്ന് – റൊവാന് ആറ്റ്കിന്സന്
മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുളള ആരാധക ഹൃദയങ്ങളില്‍ ഇടംപിടിച്ച റൊവാന് ആറ്റ്കിന്സന് ജോണി ഇംഗ്ലീഷ് ആയി എത്തുന്നു. ജോണി ഇംഗ്ലീഷ് സിരീസിലെ മൂന്നാമത്തെ ചിത്രമാണ് ജോണി ഇംഗ്ലീഷ് സ്ട്രൈക്ക്സ് എഗെയ്ന്. ജോലിയില്‍ നിന്നും വിരമിച്ച ജോണി ഇംഗ്ലീഷ് എന്ന ചാരനെ രാജ്യസുരക്ഷയ്ക്കായി തിരിച്ചുവിളിക്കുന്നതാണ് ചിത്രത്തില്‍.
ചെക്ക ചിവന്ത വാനം
സൂപ്പര്‍ ഹിറ്റ് പ്രതീക്ഷയുമായെത്തുന്ന മണിരത്നം ചിത്രം ചെക്ക ചിവന്ത വാനം ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ്. ഒരു സമ്പൂര്‍ണ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഇതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, ജ്യോതിക തുടങ്ങി വലിയൊരു താരനിര ചിത്രത്തിലെത്തുന്നുണ്ട്.
ലില്ലി
‘തീവണ്ടി’ നായിക സംയുക്ത മേനോന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. സംവിധാനം പ്രശോഭ് വിജയനാണ്.
ചാലക്കുടിക്കാരന്‍ ചങ്ങാതി
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന വിനയന് ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി നാളെ തീയേറ്ററുകളിലെത്തും. രാജാമണിയാണ് കലാഭവന്‍ മണിയുടെ വേഷം ചെയ്യുന്നത്. സലിം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹണിറോസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.
സുയീ ധാഗ-മേഡ് ഇന്‍ ഇന്ത്യ
വരുണ്‍ ധവാനും അനുഷ്ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വെളളിയാഴ്ച്ച കേരളത്തിലെ തീയേറ്ററുകളിലെത്തും. യാഷ്രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഇന്ത്യയിലെ ചെറുവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കുന്നത്. സാധാരണക്കാരനായ ഒരു ഇന്ത്യന്‍ ടെയ്ലര് തന്റെ വസ്ത്രത്തെ ഫാഷന്‍ ബ്രാന്റാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തില്‍.
ദേവദാസ്
നാനിയും നാഗാര്‍ജുന അക്കിനേനിയും നായക വേഷത്തിലെത്തുന്ന ആക്ഷന്‍ റൊമാന്റിക് ചിത്രമാണ് ദേവദാസ്. ശ്രീറാം ആദിത്യയാണ് സംവിധാനം. രഷ്മിക മന്തന, ആകാന്‍ക്ഷ സിംഗ് എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരം കുണാല്‍ കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.