Latest News

അമേരിക്കയുടെ ഭീഷണി തുര്‍ക്കിയോട്‌ വേണ്ട; ആയുധ ഇടപാടില്‍ നിന്ന് മാറില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്


റഷ്യയുമായുള്ള എസ്-400 ആയുധ ഇടപാടില്‍ നിന്ന് മാറില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് ഉര്‍ദുഗാന്‍. കരാറില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി അമേരിക്കയുടെ ങകങ 104 പാട്രിയോറ്റ് മിസൈല്‍ വാഗ്ദാനവും നിരസിച്ചു.

അമേരിക്കയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും റഷ്യയുമായുള്ള എസ്-400 ആയുധകരാറില്‍ നിന്ന് പിന്‍മാറില്ലെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. റഷ്യ-തുര്‍ക്കി പ്രതിരോധ കരാറില്‍ തുടക്കം മുതല്‍ തന്നെ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കരാറുമായി മുന്നോട്ട് പോയാല്‍ നാറ്റോ രാജ്യങ്ങളുടെ സംയുക്ത എഫ് 35 കരാറിനെ പ്രതികൂലമായി ബാധിക്കുമെന്നും തുര്‍ക്കി വലിയ നഷ്ടം നേരിടേണ്ടി വരുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. കരാറില്‍ നിന്ന പിന്‍മാറില്ലെന്ന് വ്യക്തമാക്കിയ ഉര്‍ദുഗാന്‍, അമേരിക്കയുടെ ങകങ 104 ദീര്‍ഘ ദൂര മിസൈല്‍ കൈമാറ്റ കരാറില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും പ്രതികരിച്ചു. കരാറിലെ ഉപാധികളിലും മറ്റും അമേരിക്ക വ്യക്തത വരുത്തുകയാണെങ്കില്‍ മാത്രം, പാട്രിയോറ്റ് മിസൈല്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top