Latest News

ലോകകപ്പ്‌ നേടികൊടുക്കുന്നതില്‍ ഒരാളാവണമെന്ന് പാണ്ഡ്യ; ഇന്ത്യയ്ക്കിന്ന്‌ ആദ്യ മത്സരം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. റോസ്‌ബോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. വന്‍ വിജയ പ്രതീക്ഷയോടെ കളിക്കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ ടീം ഒരുങ്ങി കഴിഞ്ഞു. കൊഹ്ലിയും കൂട്ടരും ടീമിന് കരുത്ത് നല്‍കുന്നു. ബാറ്റിങ്ങിലും ബൌളിങിലും മികച്ച കളിക്കാരാണ് ഇന്ത്യന്‍ ടീമില്‍.

ക്യാപ്റ്റന്‍ കൊഹ്ലിയുടെ ബാറ്റിങ് ആവേശം പകരുന്നു. ധവാനും രോഹിത്തും ധോനിയും ടീമിന്റെ കരുത്തുറ്റ കളിക്കാര്‍.
 ആശങ്കകളില്ലാതെ പന്തേറുകാര്‍, റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും ഇന്ത്യന്‍ ടീമിനെ വേറിട്ട് നിര്‍ത്തുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന സമ്മര്‍ദ്ദത്തില്‍.

ഇന്ത്യക്ക് ലോകകപ്പ്‌ നേടികൊടുക്കുന്നതില്‍ ഒരാളാവണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ഹര്‍ദ്ദിക് പാണ്ഡ്യ പ്രകടിപ്പിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top