Breaking News

പനിയുടെ ഉറവിടം തൃശൂരല്ല; ഡിഎംഒ

തൃശൂര്‍: നിപാ ബാധയുണ്ടെന്ന് സംശയിക്കുന്ന കുട്ടിയുടെ പനിയുടെ ഉറവിടം തൃശൂരല്ലെന്ന് ഡിഎംഒ കെ ജെ റീന. തൃശൂരെത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. തൃശൂരില്‍ നിന്ന് നാലാം ദിവസം കുട്ടി മടങ്ങി. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല.

അതേസമയം തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. പനി ബാധിച്ചിരിക്കെ കുട്ടി തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. കുട്ടി രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top