Latest News

ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മമതയുടെ നടപടി.

ബിജെപി പിടിച്ചെടുത്ത ഓഫീസുകള്‍ കഴിയുന്നത്രയും വേഗത്തില്‍ തിരിച്ചുപിടിക്കാന്‍ മമത ബാനര്‍ജി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞു. തൃണമൂല്‍ തോറ്റ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ മമത പദ്ധതിയിടുന്നുണ്ട്. ജനങ്ങളുടെ പരാതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മമത നിര്‍ദേശം നല്‍കിയതായി നോതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top