ബംഗളൂരു: വായനാറ്റം ആരോപിച്ച് അമ്മയെ മകന് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ബംഗളൂരിലെ ഭാരതിനഗറില്‍ മകനും മരുമകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന ശ്യാമളയാണ് വായനാറ്റത്തിന്റെ പേരില്‍ പെരുവഴിയിലായത്. ജനുവരിയിലാണ് സംഭവം നടന്നത്.
പല്ലുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശ്യാമള ചികിത്സ തേടിയിരുന്നു. കേടായ പല്ലുകള്‍ പറിച്ചെടുത്തതിന് ശേഷം അണുബാധ ഉണ്ടാകുകയും പതിയെ മോണ വീങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി ചെറിയ വായനാറ്റവും ശ്യാമളയ്ക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വായനാറ്റമുണ്ടെന്ന് കാണിച്ച് മകന് ശ്യാമളയോട് മോശമായി പെരുമാറാന്‍ തുടങ്ങി. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മുന്നില്‍വച്ച് ശ്യാമളയെ മകന് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് വായനാറ്റം കാരണം താനും ഭാര്യയും ബുദ്ധിമുട്ടുകയാണെന്നും വീട് വിട്ട് പോകണമെന്നും മകന് ശ്യാമളയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ശ്യാമള സഹായത്തിനായി ബെംഗളൂരു സിറ്റി പൊലീസ് വനിതാ സഹായ നമ്പറിലേക്കും കൗണ്‍സിലിങ്ങ് സെന്ററായ പരിഹാറിലേക്കും വിളിച്ചു. ശ്യാമളയുടെ പരാതി പ്രകാരം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മകന് വിസമ്മതിക്കുകയായിരുന്നുവെന്ന് കൗണ്‍സിലിങ്ങ് സെന്റര്‍ കോര്‍ഡിനേറ്ററായ റാണി ഷെട്ടി പറഞ്ഞു.
മകനൊപ്പം തിരിച്ച് വീട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച ശ്യാമളയെ അധികൃതര്‍ സര്‍ക്കാര്‍ വക വൃദ്ധസദനത്തിലാക്കി. വായനാറ്റം ആരോപിച്ച് ശ്യാമളയ്ക്കെതിരെ വൃദ്ധസദനത്തിലും പരാതി ഉയര്‍ന്നിരുന്നു. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മകനെതിരെ ശ്യാമള പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ശ്യാമളയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മകന് എത്തിയെങ്കിലും കൂടെപോകാന്‍ ശ്യാമള തയ്യാറായില്ല. തന്റെ പെന്ഷന് തുകയ്ക്ക് വേണ്ടിയിട്ടാണ് മകന് തന്നെ വീട്ടിലേക്ക് തിരികെ വിളിക്കുന്നതെന്നും അതിനാല്‍ മകനൊപ്പം തിരിച്ച് പോകാന്‍ ഒരുക്കമല്ലെന്നും ശ്യാമള പൊലീസിനോട് പറഞ്ഞു.