ടോക്കിയോ: പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുത്തേര്‍ത്ത്. ജപ്പാനിലെ ടോക്കിയോയില്‍ വച്ച് നടന്ന പരിപാടിയില്‍ ഫിലിപ്പന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് സദസ്സിലുണ്ടായിരുന്ന അഞ്ച് യുവതികളെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി അദ്ദേഹം ചുംബിച്ചത്.
സ്വവര്‍ഗ്ഗാനുരാഗി ആകാതിരിക്കാന്‍ സുന്ദരികളായ യുവതികള്‍ തന്നെ സഹായിക്കുന്നുവെന്നായിരുന്നു യുവതികളെ ചുംബിക്കുന്നതിനിടെ റോഡ്രിഗോയുടെ പരാമര്‍ശം. ഫിലിപ്പൈന്‍സ് സെനറ്റര്‍ അന്റോണിയോ ത്രില്ലാന്സിനെ വിമര്‍ശിച്ചായിരുന്നു റോഡ്രിഗോയുടെ പരാമര്‍ശം.