Latest News

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ ഒഴിയും; ജെപി നദ്ദ ചുമതലയേല്‍ക്കും

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ ഒഴിയും. ജെപി നദ്ദ സ്ഥാനാരോഹിതനാകും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേല്‍ക്കുക. അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top