യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലിന് നടുവില്‍ വച്ച് തീപിടിച്ചാല്‍ എന്താകും അവസ്ഥ. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലിന് മുകളില്‍ വച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ഇടത്തെ എന്‍ജിനാണ് തീപിടിച്ചത്. ഒടുവില്‍ പൈലറ്റുമാരുടെ സമയോജിതമായ ഇടപെടലിലൂടെ വിമാനം താഴെ ഇറക്കുകയായിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
142 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു
By
May 30, 2019 2:36 pm