Latest News

പരാതി പാരയായി; ഐആര്‍സിടിസി ആപ്പില്‍ പ്രത്യക്ഷപ്പെട്ട അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്ക് അധികൃതരുടെ ചുട്ട മറുപടി

ദില്ലി: ഐആര്‍സിടിസി ഔദ്യോഗിക ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ട അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതി നല്‍കിയയാള്‍ക്ക് അധികൃതരുടെ ചുട്ടമറുപടി.

താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്‌ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം, ഐആര്‍സിസിടി ഓഫീഷ്യല്‍ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്തിരുന്നു. ആനന്ദ് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.

എന്നാല്‍ സംഭവം പരാതി ക്കാരന് തന്നെ വിനയായി മാറി. ഐആര്‍സിടിസിക്ക് വേണ്ടി റെയില്‍ സേവ നല്‍കിയ മറുപടി ഇങ്ങനെ, ഐആര്‍സിസിടി പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സേവനമായ അഉത ആണ്. ഈ പരസ്യങ്ങള്‍ ഉപയോക്താക്കളെ മനസിലാക്കിയുള്ള കുക്കികള്‍ ഉപയോഗിച്ച് പ്രത്യക്ഷപ്പെടുന്നതാണ്. അത് നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നത്.

നിങ്ങള്‍ ഏത് കാര്യമാണോ കൂടുതല്‍ തിരയുന്നത് അത് സംബന്ധിച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. ദയവായി നിങ്ങളുടെ ബ്രൗസര്‍ കുക്കികള്‍ ക്ലിയര്‍ ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ഇത്തരം ആഡുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാം എന്നാണ്.

അതേസമയം അശ്ലീല കണ്ടന്റ് കാണാത്തവരുടെ ഫോണിലും ചിലപ്പോള്‍ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ചില സൈബര്‍ വിദഗ്ദര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top