Entertainment

മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്; ട്രോളിന് പിറകെ പോകാന്‍ വയ്യ: രമ്യ നമ്പീശന്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി രമ്യ നമ്പീശന്‍ വൈറസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലും രമ്യ സജീവമായിരുന്നു. വിര്‍ശനത്തിന്റെ കാര്യം നോക്കിയാല്‍ മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണെന്നും, തമിഴില്‍ ആ പ്രവണത കുറവാണെന്നുമാണ് രമ്യ പറയുന്നത്.

‘തമിഴ് ആണെങ്കിലും മലയാളം ആണെങ്കിലും നന്നായി അഭിനയിക്കുന്നതിലാണ് കാര്യം. ഭാഷയൊന്നും പ്രശ്നമല്ല. വിമര്‍ശനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, നമ്മുടെ നാട്ടില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്. തമിഴില്‍ ആ പ്രവണത കുറവാണ്. ഞാന്‍ പലപ്പോഴും അഭിമുഖം കൊടുക്കാറില്ല. ട്രോളിന് പിറകെ പോകാന്‍ വയ്യ. ട്രോള്‍ കാരണം വിഷാദത്തിലേക്ക് പോയവര്‍ വരെയുണ്ട്.’ രമ്യ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top