Home app

അമ്മയില്‍ അമ്പത് ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് ഡബ്ല്യൂ സി സി

താരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ അമ്പത് ശതമാനം വനിതകളെ ഉള്‍പ്പെടുത്തണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ സി സി). ഇക്കാര്യം അമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നു നടി രമ്യാ നമ്പീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡബ്ല്യൂ സി സി പുരുഷവിരോധം വച്ചു പുലര്‍ത്തുന്ന സംഘടനയല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെയാണ് വനിതാ കൂട്ടായ്മ നിലനില്‍ക്കുന്നത്. എതിര്‍ പ്രചാരണം നടത്തുന്നവര്‍ ആരാണെങ്കിലും സത്യം എന്താണെന്ന കാര്യം മറക്കരുത്. നടിക്കെതിരെ വീണ്ടും പ്രചാരണം നടത്തുന്നത് ഭയം സൃഷ്ടിക്കുന്നു. പക്വതയില്ലാത്ത ചിലര്‍ നടത്തുന്ന കാമ്പയിനാണ് ഇതെന്നാണ് വിചാരിക്കുന്നത്. ഡബ്ല്യൂ സി സി അവസാനം വരെ നടിക്കൊപ്പം ആയിരിക്കുമെന്നും രമ്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top