Entertainment

ഒരു നടനു വേണ്ട സൗന്ദര്യമോ ശബ്ദമോ ഇല്ലാത്ത മോഹന്‍ലാല്‍ ഇന്ത്യയിലെ മികച്ച നടനായി മാറി: കൊച്ചുപ്രേമന്‍

നടന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കൊച്ചുപ്രേമന്‍. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി. മോഹന്‍ലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത് ചിലപ്പോള്‍ ചെറുപ്പം മുതല്‍ അറിയുന്നത് കൊണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും ഒരു വലിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലിന് ഒരു നല്ല നടനു വേണ്ട ലക്ഷണങ്ങള്‍ ഇല്ല. നടനു വേണ്ട ശബ്ദമോ സൗന്ദര്യമോ ഒന്നുമില്ലാത്ത മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി മാറി എങ്കില്‍ അതൊരു വലിയ കാര്യമല്ലേ എന്നാണ് കൊച്ചുപ്രേമന്റെ ചോദ്യം.

പണ്ടത്തെ കാലത്ത് ആണെങ്കില്‍ സിനിമാനടന്‍ ആകണമെങ്കില്‍ പ്രേംനസീറിനെ പോലെ സൗന്ദര്യം വേണമെന്നായിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയൊരു ആളല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top