ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ട മാനഭംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. യുവതിക്ക് ഉടന്‍ നിയമന ഉത്തരവ് ലഭിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രജീവ സ്വരൂപ് പറഞ്ഞു. ഏപ്രില്‍ 26 ന് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ചാണ് യുവതിയെ അഞ്ചുപേര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
മാനഭംഗത്തിനിരയായ ദളിത് യുവതിക്ക് പോലീസില്‍ നിയമനം
By
May 29, 2019 10:15 am